കോട്ടയം പാക്കില്‍ക്കവലയില്‍ ഹയറിങ്ങ് സാധനങ്ങള്‍ സൂക്ഷിക്കുന്ന കട തീ പിടിച്ച് കത്തി നശിച്ചു. പാക്കില്‍ കവലയില്‍ വാലയില്‍ ബില്‍ഡിംഗ്‌സില്‍ സഖറിയ പി ജോണിന്റെ ഉടമസ്ഥതയിലുള്ള വാലയില്‍ ഹയറിങ് എന്ന സ്ഥാപനത്തിലാണ് തീ പിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെ 9.30 ന് ആയിരുന്നു സംഭവം. സ്ഥാപന ഉടമ കട തുറന്ന ശേഷം മറിയപ്പള്ളിയിലെ സംസ്‌കാര സ്ഥലത്തേക്ക് ഹയറിംഗ് സാധനങ്ങള്‍ കൊടുക്കുന്നതിനായി പോകുകയായിരുന്നു. ഈ സമയത്ത് ആണ് കടയില്‍ തീ പടര്‍ന്നത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വിവരം അഗ്‌നിരക്ഷാ സേനാ സംഘത്തെ അറിയിച്ചു. സംഭവം അറിഞ്ഞ് ചിങ്ങവനം പോലീസ് സംഘവും സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഗ്‌നിരക്ഷാസേന കോട്ടയം യൂണിറ്റില്‍ നിന്നുള്ള നാലു വാഹനങ്ങള്‍ എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സാധനങ്ങള്‍ സൂക്ഷിക്കുന്ന കടയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ഉപകരണങ്ങളും, പ്ലാസ്റ്റിക്ക് വീപ്പകളുമുണ്ടായിരുന്നു. ഇവ കത്തിയതോടെ വലിയ പുകയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. തീ പടര്‍ന്ന വിവരം അറിഞ് നിരവധി ആളുകള്‍ സ്ഥലത്തെത്തി. കെഎസ്ഇബി അധികൃതര്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. പാക്കില്‍ കടുവാക്കുളം റോഡില്‍ ഗതാഗതവും തടസപ്പെട്ടു. നഗരസഭ അംഗങ്ങളായ ടി.എന്‍ സരസമ്മാള്‍, കെ. ശങ്കരന്‍, കോണ്‍ഗ്രസ് നേതാവ് അനീഷ് വരമ്പിനകം എന്നിവര്‍ അപകട സ്ഥലത്ത് എത്തി.





0 Comments