Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് മണ്ഡലം ശില്പശാല ഓഗസ്റ്റ് 31-ന്

 


2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമായി കെപിസിസി തയ്യാറാക്കിയിരിക്കുന്ന മിഷന്‍ 2025 പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായുള്ള ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് മണ്ഡലം ശില്പശാല ഓഗസ്റ്റ് 31-ന് നടക്കുമെന്ന് മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ചെറുവാണ്ടൂര്‍ കെ.എന്‍.ബി. ഓഡിറ്റോറിയത്തിലാണ് ശില്‍പശാല നടക്കുക. എം.പി.മാര്‍, എം.എല്‍.എ.മാര്‍ കെ.പി.സി.സി., ഡി.സി.സി. ബ്ലോക്ക് തല ഭാരവാഹികള്‍ ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ ശില്പശാലയില്‍ പങ്കെടുക്കും. 


ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നഗരസഭാ കൗണ്‍സിലര്‍മാര്‍,സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍,വാര്‍ഡ് പ്രസിഡന്റുമാര്‍ ,ബൂത്ത് പ്രസിഡന്റുമാര്‍ , മഹിള കോണ്‍ഗ്രസ് പ്രതിനിധികള്‍ ,വിവിധ പോഷക സംഘടന ഭാരവാഹികള്‍ ,യൂത്ത് കോണ്‍ഗ്രസ് ,കെ.എസ്.യു. , ഐ.എന്‍. ടി. യു. സി. ഭാരവാഹികള്‍ ,വാര്‍ഡ്തല സജീവ പ്രവര്‍ത്തകര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി. വി. ജോയി പൂവംനില്‍ക്കുന്നതില്‍,ഡി.സി.സി. എക്സിക്യൂട്ടീവ് മെമ്പര്‍ കെ. ജി .ഹരിദാസ്, ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടില്‍, ജോണ്‍സണ്‍ തീയാട്ട് പറമ്പില്‍, വിഷ്ണു ചെമ്മുണ്ടവള്ളില്‍, ജോണ്‍ പൊന്മാങ്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments