Breaking...

9/recent/ticker-posts

Header Ads Widget

നഷ്ടപ്പെട്ട സ്വര്‍ണമാല ദിവസങ്ങള്‍ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല്‍കി പാലാ പോലീസ്



പാലാ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വര്‍ണമാല ദിവസങ്ങള്‍ക്കകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നല്‍കി പാലാ പോലീസ്  സേവന മികവ് തെളിയിച്ചു.  പാലാ പോലീസ്. ജൂണ്‍ 29 ന് പാലാ ഈരാറ്റുപേട്ട റോഡില്‍ വച്ചാണ് മാല നഷ്ടപ്പെട്ടത്.  പരാതി ലഭിച്ച ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ച പോലീസ്, തുടര്‍ച്ചയായ  അന്വേഷണത്തിലൂടെയും സമയോചിതമായ ഇടപെടലുകളിലൂടെയും  മാല കണ്ടെത്തി ഉടമയുടെ കൈകളിലെത്തിക്കുകയായിരുന്നു. എസ്.എച്ച്.ഒ ദിലീപ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ വിനോദ് കുമാറും പ്രൊബേഷന്‍ എസ്.ഐ ഗോകുലും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. സംഭവസ്ഥലത്തിനും പരിസരത്തുമുള്ള നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച്, സംഭവം മോഷണമല്ലെന്നും മാല ഒരു  സ്ത്രീയ്ക്ക് ലഭിച്ചതായും കണ്ടെത്തി സ്ത്രീയുടെ യാത്രാമാര്‍ഗം കണ്ടെത്തുകയും സ്ത്രീയെ തിരിച്ചറിയുകയും ചെയ്തു.വിവിധ സ്ഥാപനങ്ങളിലെയും ബസിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍, ബസ് ജീവനക്കാരുടെ മൊഴികള്‍, പ്രദേശവാസികളുടെ വിവരങ്ങള്‍ എന്നിവ സമന്വയിപ്പിച്ച് സ്ത്രീയുടെ വീട്ടിലെത്തിയത്.
അന്വേഷണത്തില്‍, സ്ത്രീ മാല ഒരു സ്ഥാപനത്തില്‍ വിറ്റതായും ലഭിച്ച തുകയില്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയതായും വ്യക്തമായി. വിവരം ലഭിച്ച ഉടന്‍ തന്നെ പോലീസ് മാല വാങ്ങിയ സ്ഥാപനത്തിലെത്തി സ്വര്‍ണം ഉരുക്കുന്നതിനു മുന്‍പു തന്നെ മാല കണ്ടെടുക്കുകയുമായിരുന്നു. ഉരുക്കുന്നതിനായി ചൂടാക്കിയിരുന്ന മാല പോലീസ് സമയോചിതമായി ഇടപെട്ട് സംരക്ഷിക്കാനും കഴിഞ്ഞു. ബന്ധപ്പെട്ടവരെ സ്റ്റേഷനിലെത്തിച്ച്  നഷ്ടപ്പെട്ട  മാല ഉടമയ്ക്ക് തിരികെ നല്‍കാന്‍ സാധിച്ചു. സാധ്യതകള്‍ തള്ളിക്കളയാതെ Sl വിനോദ് കുമാറും പ്രൊബേഷന്‍   SI ഗോകുലും നടത്തിയ മാതൃകാപരമായ അന്വേഷണമാണ് യഥാര്‍ത്ഥ ഉടമയ്ക്ക് മാല തിരികെ കിട്ടാന്‍ ഇടയാക്കിയത്.




Post a Comment

0 Comments