ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനപ്രകാരം കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോട്ടയം കളക്ടറേറ്റിന് മുന്നില്‍നടന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. കേരളം ലജ്ജിച്ച് തലതാഴ്ത്തുന്ന തരത്തിലാണ് സിനിമാരംഗത്ത് നടക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കാറ്റത്ത് മാമ്പഴം പൊഴിയുന്നത് പോലെ പൊയ്മുഖങ്ങള്‍ മറനീക്കി പുറത്തുവരുന്നതെന്ന് തിരുവഞ്ചൂര്‍ പരിഹസിച്ചു. ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.


.webp)



0 Comments