മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളില്‍ നിയമബോധവത്കരണ സെമിനാര്‍ നടന്നു. കാണക്കാരി CSI കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിലാണ് 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി നിയമബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചത്. കുട്ടികളും നിയമവും, നിയമ മേഖലയിലെ നൂതന തൊഴിലവസരങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്സ്. കാണക്കാരി CSI കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസര്‍മാരായ Adv. ജയ്‌മോള്‍ തോമസ് , അശ്വതി എ.സി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിന്റാ എസ് പുതിയാപറമ്പില്‍, മിന്നാ ആന്‍ നിജോയ്, സോഷ്യല്‍ സയന്‍സ് അധ്യാപകരായ ജെറിന്‍ ജോണ്‍, ഷാലു തോമസ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments