സനാതന ധര്‍മ്മ പരിപാലനവും സാധുജന സേവനവുമായി പ്രവര്‍ത്തിക്കുന്ന മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം അന്‍പതാം വാര്‍ഷികമാഘോഷിക്കുന്നു. ആശ്രമത്തിന്റെ സുവര്‍ണ്ണ ജൂബിലിയും ആശ്രമ സ്ഥാപകന്‍ സ്വാമി നിരുപമനന്ദജി മഹാരാജിന്റെ 85-ാം ജന്മദിനവും പ്രഥമശിഷ്യയായ കൃപാനന്ദ മാതാജിയുടെ ഒന്നാം സമാധി വാര്‍ഷികവും സംയുക്തമായാണ് ആചരിക്കുന്നത്. ആഗസ്റ്റ് 31 ശനിയാഴ്ച അനുസ്മരണ സമ്മേളനവും സെപ്റ്റംബര്‍ 1 ഞായറാഴ്ച സുവര്‍ണ്ണജൂബിലി സാംസ്‌കാരിക സമ്മേളനവും നടക്കുമെന്ന് ആശ്രമാധ്യക്ഷന്‍ സ്വാമി വിശുദ്ധാനന്ദജി പറഞ്ഞു.
.






0 Comments