Breaking...

9/recent/ticker-posts

Header Ads Widget

സത്യാഹാര പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു

 


ഓര്‍ഗാനിക്, നാച്ചുറല്‍ ഉല്‍പന്ന ശ്രേണിയുമായി സത്യാഹാര  പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  പൊന്‍കുന്നം റോഡില്‍ പങ്കജ് ബില്‍ഡിംഗ്‌സില്‍ സത്യാഹാരയുടെ ഉദ്ഘാടനം സന്തോഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ അഡ്വ ബിനു പുളിക്കക്കണ്ടം ആദ്യവില്‍പന നിര്‍വ്വഹിച്ചു. സത്യാഹാര മാനേജിംഗ് പാര്‍ട്ണറും  ഗ്ലോബല്‍ മില്ലറ്റ് ഫൗണ്ടേഷന്‍ കേരള ചാപ്റ്റര്‍ ചെയര്‍മാനുമായ  നാസര്‍ എഴുത്താനിടക്കാട്ട്,  സത്യാഹാര പാലാ ഫ്രഞ്ചൈസി  ഉടമ പ്രമോദ് കെ കെ,  പാലാ വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ്  തോമസ് ജോര്‍ജ് , കൗണ്‍സിലര്‍ മായാ രാഹുല്‍,  ഹരിപ്രിയ കെ, അഡ്വ  ജയസൂര്യന്‍, ജോയ് മൂക്കന്‍തോട്ടം തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധയിനം ചെറുധാന്യങ്ങളും ചെറുധാന്യഉല്‍പന്നങ്ങളും, ഓര്‍ഗാനിക് റൈസ്, ഓട്‌സ് ഉല്‍പന്നങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ചക്ക ഉല്‍പന്നങ്ങള്‍, വിവിധ സുഗന്ധവ്യജ്ഞനങ്ങള്‍, വിത്തുകള്‍, ഡ്രൈ ഫ്രൂട്‌സ്, മുളപ്പിച്ച ഉണക്കിയ ഉല്‍പന്നങ്ങള്‍, തേന്‍, നെയ്യ് എന്നിവ ഇവിടെ ലഭ്യമാണ്. സൗജന്യ ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ലഭ്യമാണ്. അമിതവണ്ണം, പ്രമേഹം, തുടങ്ങിയ വിവിധ രോഗങ്ങളെ ചെറുക്കുന്നതിനുള്ള കസ്റ്റമൈസ്ഡ് മീല്‍ പ്ലാനുകളും തയാറാക്കി നല്കുമെന്ന് സംരംഭകര്‍ അറിയിച്ചു.




Post a Comment

0 Comments