Breaking...

9/recent/ticker-posts

Header Ads Widget

സ്വാതന്ത്ര്യ ദിനത്തില്‍ ദേശ സ്‌നേഹ സന്ദേശമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ട്രെയിന്‍ യാത്ര.

 


സ്വാതന്ത്ര്യ ദിനത്തില്‍ ദേശ സ്‌നേഹ സന്ദേശമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ട്രെയിന്‍ യാത്ര. പള്ളിക്കത്തോട് കൊമ്പാറ കുട്ടമാക്കല്‍ സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളുമാണ് സ്വാതന്ത്ര്യദിന സന്ദേശവുമായി ട്രെയിന്‍ യാത്ര നടത്തിയത്. കോട്ടയത്തു നിന്ന് എറണാകുളത്തേക്കായിരുന്നു യാത്ര. 50 കുട്ടികളും 10 രക്ഷിതാക്കളും 10 അദ്ധ്യാപകരുമാണ് യാത്രയില്‍ പങ്കു ചേര്‍ന്നത്. ദേശീയ പതാക പതിച്ച സ്‌കൂള്‍ യൂണിഫോമുമായുള്ള യാത്ര കുട്ടികള്‍ക്ക് ആവേശമായി. സ്വാതന്ത്യ ദിന സന്ദേശ കാര്‍ഡുകള്‍ കുട്ടികള്‍ ട്രെയിനില്‍ വിതരണം ചെയ്തു.




Post a Comment

0 Comments