കരൂര്‍ ഗ്രാമപഞ്ചായത്തിലെ മികച്ച യു.പി സ്‌കൂളിനുള്ള പുരസ്‌കാരം വലവൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിന് ലഭിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ കരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മാണി കാപ്പന്‍ MLA പുരസ്‌കാരം നല്‍കി. ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍.വൈ, പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ് , എസ്എംസി ചെയര്‍മാന്‍ രാമചന്ദ്രന്‍ കെ.എസ് , എംപിടിഎ പ്രസിഡന്റ് രജി സുനില്‍, വിദ്യാര്‍ത്ഥികളായ നവദീപ്, ഡിയോണ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലെ മികവും മികച്ച പഠന നിലവാരവും മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവും പുരസ്‌കാര നേട്ടത്തിന് കാരണമായി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍, വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ബിജു, പഞ്ചായത്ത് മെമ്പര്‍മാര്‍ , പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments