Breaking...

9/recent/ticker-posts

Header Ads Widget

ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് കോടതി 15 വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും



പാലായില്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പട്ടിക ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് കോടതി  15 വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു . തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി യാഹ്യാഖാന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ജൂണിലാണ് ഇയാള്‍ 20 കാരിയായ പെണ്‍കുട്ടിയെ പിഡിപ്പിച്ചത്.


 പ്രതിയെ പോലീസ് അറസ്‌റ് ചെയ്‌തെങ്കിലും 2012ല്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. പിടികിട്ടാപ്പുള്ളി ആയി പ്രഖ്യപിക്കപ്പെട്ട ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഷാര്‍ജയില്‍ നിന്നുമാണ് 2024 മാര്‍ച്ചില്‍ ഇയാളെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നD വിചാരണനടപടികള്‍ ആരംഭിച്ചു. IPC 376 450 വകുപ്പുകള്‍ പ്രകാരവും പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമമനുസരിച്ചു ള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷാവിധിയുണ്ടായത്.




Post a Comment

0 Comments