Breaking...

9/recent/ticker-posts

Header Ads Widget

കുരുവിനാക്കുന്നേല്‍ കുറുവച്ചനെ കാണാന്‍ സുരേഷ് ഗോപിയെത്തി.



കുരുവിനാക്കുന്നേല്‍ കുറുവച്ചനെ കാണാന്‍ സുരേഷ് ഗോപിയെത്തി. ജീവിതത്തില്‍ സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ള കുറുവച്ചന്റെ ജീവിതകഥ സിനിമയാക്കുമ്പോള്‍ തന്റെ ഭാഗം സുരേഷ് ഗോപി അഭിനയിക്കണമെന്നായിരുന്നു കുറുവച്ചന്റെ ആഗ്രഹം. സുരേഷ് ഗോപി നായകനായി സിനിമ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പെ പൃഥ്വിരാജ് നായകനായി കുറുവച്ചന്റെ കഥ സിനിമയായപ്പോള്‍ കോടതിയില്‍ പോകാനും ഇദ്ദേഹം മടിച്ചില്ല. പൃഥ്വിരാജ് നായകനായ സിനിമ  കടുവ എന്ന പേരില്‍ പുറത്തിറങ്ങിയിരുന്നു. രാഷ്ട്രീയത്തിലെ തിരക്കുകളും ഇലക്ഷനും മന്ത്രിസ്ഥാനവുമെല്ലാം സുരേഷ് ഗോപിക്ക് കുറുവച്ചന്റ കഥ അവതരിപ്പിക്കാന്‍ തടസ്സമായി. മന്ത്രിയെന്ന നിലയിലുള്ള തിരക്കകള്‍ക്കിടയിലും കുറുവച്ചനാവാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. 

.

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.   ഇതിനിടയിലാണ് സുരേഷ് ഗോപി  ഇടമറ്റത്ത് കുരുവിനാക്കുന്നേല്‍ വീട്ടിലെത്തി കുറുവച്ചനെ സന്ദര്‍ശിച്ചത്. തന്റെ വേഷം അവതരിപ്പിക്കാന്‍ കുറുവച്ചന്‍ മനസ്സില്‍ കാത്തുസൂക്ഷിച്ച നടന്‍ നേരില്‍ കാണാനെത്തിയത് കുറുവച്ചനും ഏറെ ആഹ്ലാദമായി. മന്ത്രിയുടെ സന്ദര്‍ശന വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധിയാളുക ളുമെത്തിയിരുന്നു. ഒറ്റക്കൊമ്പന്‍ എന്ന പേരില്‍ കുറുവച്ചന്റെ കഥ പറയുന്ന ചിത്രം ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രത്തില്‍ നിന്നും അനുമതി ഉടന്‍ ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി എന്ന നിലയിലുള്ള തിരക്കുകള്‍ക്കിടയിലും കുറുവച്ചന്‍ എന്ന കഥാപാത്രത്തെ മനസ്സില്‍ സൂക്ഷിച്ച് കഥാപാത്രത്തിന്റെ സവിശേഷതകള്‍ നിറഞ്ഞ മുഖവുമായി ഒറ്റക്കൊമ്പന്റെ ചിത്രീകരണത്തിന്റെ ഒരുക്കങ്ങളിലാണ് സുരേഷ്ഗോപി.

Post a Comment

0 Comments