കേരളപ്പിറവി ദിനത്തില്‍ മറ്റക്കരയിലെ മുതിര്‍ന്ന വനിതാ കര്‍ഷകത്തൊഴിലാളിയെ ആദരിച്ചു. നെല്ലിക്കുന്ന് സീനേജര്‍ വെല്‍ഫെയര്‍ അസോസിയേഷന്റെയും നെല്ലിക്കുന്ന് പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തിലാണ് നെല്ലിക്കുന്നിലെ മുതിര്‍ന്ന കര്‍ഷകത്തൊഴിലാളിയായ റോസമ്മ ആലേക്കുന്നേലിനെ ആദരിച്ചത്. നെല്ലിക്കുന്ന് പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ സീമാ പ്രകാശ് ഉദ്ഘാടനം ചെയ്തു.സീനേജര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ അധ്യക്ഷയായിരുന്നു.സെക്രട്ടറി മേരി ഫിലിപ്പ് ,സോമശേഖരന്‍ നായര്‍, നെല്ലിക്കുന്ന് വായനശാല പ്രസിഡന്റ് എം.എസ് രാജു, രക്ഷാധികാരി സരോജിനിയമ്മ, മുന്‍ വാര്‍ഡ് മെമ്പര്‍ ഗിരിജാ രാജന്‍, ലീലാ കുഞ്ഞേപ്പ്,  ഹരികുമാര്‍ മറ്റക്കര എന്നിവര്‍ പ്രസംഗിച്ചു.


.