നിയന്ത്രണം വിട്ട ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിനി മരണമടഞ്ഞു. ആര്‍പ്പൂക്കര വില്ലൂന്നിയില്‍ തിങ്കളാഴ്ച വൈകീട്ട 7 മണിയോടെയായിരുന്നു അപകടം. വില്ലൂന്നി പോത്താലില്‍ ബിജുവിന്റെ മകള്‍ നിത്യ ബിജു (20) വാണ് മരിച്ചത്. ജിമ്മില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ വില്ലൂന്നി മറ്റപ്പള്ളി ഭാഗത്തായിരുന്നു അപകടം. നിത്യ ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം നഷ്ടമായി ആദ്യം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും, സമീപത്തെ ക്രാഷ് ബാരിയറില്‍ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 10 മണിയോടുകൂടി മരണം സംഭവിച്ചു. മാന്നാനം കെ.ഇ കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നിത്യ.






0 Comments