Breaking...

9/recent/ticker-posts

Header Ads Widget

കടപ്പൂര് പബ്ലിക് ലൈബ്രറിയില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ പഠനവിഭാഗം തുറന്നു.



കടപ്പൂര് പബ്ലിക് ലൈബ്രറിയില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ പഠനവിഭാഗം തുറന്നു. ഭാരതീയ സമൂഹത്തില്‍ സമത്വവും നീതിയും ഉറപ്പാക്കുന്നതിനായി പരിശ്രമിച്ച ഡോ. ബി.ആര്‍ അംബേദ്കറിന്റെ ആശയങ്ങള്‍ പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിയില്‍ അംബേദ്കര്‍ പഠന വിഭാഗം ആരംഭിച്ചത്. 




 കവി എസ്  ജോസഫ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം  നിര്‍വഹിച്ചു. രാഷ്ട്ര ശില്‍പികളായ ഡോ. ബി.ആര്‍ അംബേദ്കര്‍, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ ഫോട്ടോ കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരന്‍ അനാഛാദനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.കെ സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി ജോര്‍ജ്, വൈസ് പ്രസിഡന്റ് എസ് ബൈജു എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments