Breaking...

9/recent/ticker-posts

Header Ads Widget

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി



കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി . തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ്  കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്. മധുര ഇല്ലം എം.എസ്.കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി മാച്ചിപ്പുറം ശിവന്‍ വിഷ്ണു പ്രസാദ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത നൃത്ത കലാകാരി വിനീത നെടുങ്ങാടി നിര്‍വഹിച്ചു. തിരുവരങ്ങില്‍ വിനീത നെടുങ്ങാടി മോഹിനിയാട്ടം അവതരിപ്പിച്ചു. 

 രണ്ടാം ഉത്സവമായ വെള്ളിയാഴ്ച ഉത്സവബലിദര്‍ശനം, നടന്നു.. ഒന്‍പതാം ഉത്സവദിനമായ ഡിസംബര്‍ 13ന് പുലര്‍ച്ചെ 2.30 മുതല്‍ തൃക്കാര്‍ത്തിക ദര്‍ശനം നടക്കും.  വൈകുന്നേരം 5.30ന് ത്യക്കാര്‍ത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ്, രാത്രി 7.30 മുതല്‍ തൃക്കാര്‍ത്തിക സംഗീതസദസ്, ന്യത്തനൃത്ത്യങ്ങള്‍ എന്നിവയും നടക്കും.14ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ ആറാട്ട് ബലി, രാത്രി 7.30ന് മാതംഗി സത്യമൂര്‍ത്തിയുടെ ആറാട്ട് കച്ചേരി, രാത്രി 9 മുതല്‍ നൃത്തനൃത്ത്യങ്ങള്‍, 10.30 മുതല്‍ ബാലെ, പുലര്‍ച്ചെ 4ന് കൊടിയിറക്ക് എന്നിവയാണ് ആറാട്ടുത്സവ ദിവസത്തെ പ്രധാനപരിപാടികള്‍.





Post a Comment

0 Comments