Breaking...

9/recent/ticker-posts

Header Ads Widget

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തിന് ഡിസംബര്‍ 5 ന് കൊടിയേറും.



കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തിന് ഡിസംബര്‍ 5 ന് കൊടിയേറും. വ്യാഴാഴ്ച വൈകിട്ട് 4ന് തന്ത്രി കടിയക്കോല്‍ ഇല്ലത്ത് KN കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 6.30 ന് സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി VN വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. PK അരുണ്‍ കുമാര്‍ കടന്നക്കുടി അധ്യക്ഷനായിരിക്കും. കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തിക്ക് ദേവി കാര്‍ത്യായനി പുരസ്‌കാരം KA മുരളി കാഞ്ഞിരക്കാട്ടില്ലം സമര്‍പ്പിക്കും.


 തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA പൊന്നാട സമര്‍പ്പിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം  വിനീത നെടുങ്ങാടി നിര്‍വഹിക്കും.ഡിസംബര്‍ 13 ന് പ്രസിദ്ധമായ തൃക്കാര്‍ത്തിക ദര്‍ശനം നടക്കും. ഡിസംബര്‍ 14 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ദേവസ്വം മാനേജര്‍ KA മുരളി , PKഅരുണ്‍കുമാര്‍, അരുണ്‍ വാസുദേവന്‍, CN നാരായണന്‍ നമ്പൂതിരി, VN നാരായണന്‍, Sആനന്ദക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments