Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ കേരളോത്സവം സംഘടിപ്പിച്ചു.



പാലാ നഗരസഭയില്‍ കേരളോത്സവം സംഘടിപ്പിച്ചു.യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുക. അവരില്‍ സാഹോദര്യവും സഹകരണബോധവും സഹവര്‍ത്തിത്വവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളോത്സവം വര്‍ഷംതോറും സംഘടിപ്പിക്കുന്നത്. പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍മാരായ തോമസ് പീറ്റര്‍, ബിജി ജോജോ, സിജി പ്രസാദ്, സതി ശശികുമാര്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കായിക മത്സരങ്ങളാണ് ഇന്ന് നടന്നത്.



.




Post a Comment

0 Comments