Breaking...

9/recent/ticker-posts

Header Ads Widget

റേഷന്‍ ഡിലേഴ്‌സ് സമരരംഗത്ത്



റേഷന്‍ മേഖലയിലെ  പ്രതിസന്ധികള്‍ക്കു പരിഹാരമാവശ്യപ്പെട്ട് റേഷന്‍ ഡിലേഴ്‌സ് സമരരംഗത്ത് . വേതന പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങളു ണയിച്ച് റേഷന്‍ വ്യാ പാരിസംഘടനകള്‍ ആഹ്വാനം ചെയ്ത കടയടപ്പു സമരത്തിന്റെ ഭാഗമായാണ് പാലായില്‍ പ്രകടനവും ധര്‍ണ്ണയും നടത്തിയത്.  മീനച്ചില്‍ താലൂക്ക് റേഷന്‍ഡിലെഴ്‌സ് സംയുക്ത സമിതി യുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധയോഗവും നടത്തി. മാണി c  കാപ്പന്‍ MLA യോഗം ഉദ്ഘാടനം ചെയ്തു. 

സമരസമിതി കണ്‍വീനര്‍ സന്തോഷ് കുര്യത്ത് അധ്യക്ഷനായിരുന്നു. വ്യാപാരി സംഘടനാ ഭാരവാഹികളായ സേവ്യര്‍ ജയിംസ്, kk ഗിരീഷ് കുമാര്‍,ടോമിച്ചന്‍ പഴേമഠം, സജി മാത്യു, vP  ഇബ്രാഹിം, ബിജു ജോസഫ് ,ബെന്നി കരൂര്‍, ജോസ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അനശ്ചിത കാല കടയടപ്പു സമരം ആരംഭിച്ചെങ്കിലും പ്രശ്‌നത്തില്‍ ഇടപെട്ട ഭക്ഷ്യമന്ത്രി GR അനിലുമായി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് സമരം പിന്‍വലിച്ചു. ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നുള്ള ഉറപ്പിന്മേലാണ് സമരം പിന്‍വലിച്ചത്. ഇതോടെ റേഷന്‍ മുടങ്ങുമെന്ന ആശങ്കയും ഒഴിവായി.




Post a Comment

0 Comments