പാലാ അല്‍ഫോന്‍സാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന ദേശീയ സെമിനാറിന് തുടക്കം കുറിച്ചു. മാനവികശാസ്ത്രത്തിന്റെ സംഗമ പഥങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ നടക്കുന്നത്. സെമിനാറിന്റെ ഉദ്ഘാടനം ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ആക്ടിങ്ങ് വൈസ് ചാന്‍സിലറും എമെരിറ്റസ് പ്രൊഫസറുമായ ജോസഫ് ദൊരൈ രാജ് നിര്‍വഹിച്ചു.
.
പ്രിന്‍സിപ്പല്‍ റവ. ഡോ ഷാജി ജോണ്‍ അധ്യക്ഷനായിരുന്നു. ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ ഡോ സോണിയ സെബാസ്റ്റ്യന്‍, സെമിനാര്‍ കണ്‍വീനര്‍ മിസ് ശ്രുതി കാതറിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സി. മിനിമോള്‍ മാത്യു, ഡോ സി. മഞ്ജു എലിസബത്ത് കുരുവിള , ബര്‍സാര്‍ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ മാനവിക വിഷയങ്ങളെ അധികരിച്ച് പ്രൊഫ ജോസഫ് ദൊരൈ രാജ്, ഡോ. മേരി മാഗ്ദലിന്‍ എബ്രഹാം , ഡോ രാജേഷ് വി നായര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍നയിച്ചു.
0 Comments