സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ് ശുദ്ധതട്ടിപ്പാണെന്നും പാലാ നിയോജക മണ്ഡലത്തോടുള്ള അവഗണന തുടരുകയാണെന്നും മാണി സി കാപ്പന്‍ എം.എല്‍.എ. . ഭരണത്തില്‍ പങ്കാളിത്തമുള്ളവര്‍ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുകയാണ്. മുന്‍ ബഡ്ജറ്റുകളിലെ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല.. ഈ ബഡ്ജറ്റില്‍ ജനറല്‍ ആശുപത്രി - ബൈപ്പാസ് ലിങ്ക് റോഡിന് 540 മീറ്റര്‍ ദൂരം ഭൂമി ഏറ്റെടുത്ത് പണിയുന്നതിന് 2 കോടിയും ജനറല്‍ ആശുപത്രി കെട്ടിടം നവീകരിക്കുന്നതിനും സംരക്ഷണ ഭിത്തിയും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിനും ഡിജിറ്റല്‍ എക്‌സ്‌റേ മെഷിന്‍ വാങ്ങുന്നതിനുമായി 1.50 കോടിയും അനുവദിച്ചിട്ടുണ്ട്. ഗതാഗതവകുപ്പില്‍ പാലാ കെ.എസ്.ആര്‍.ടി സി ഡിപ്പോ നവീകരണത്തിനും പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 4 കോടി അനുവദിച്ചു.
.
മുത്തോലിയിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹോട്ടല്‍ മാനേജുമെന്റ് കേറ്ററിംഗ് കോളേജിന് 3 കോടി ബഡ്ജറ്റിലുണ്ട്. ട്രിപ്പിള്‍ ഐറ്റി യോട് അനുബന്ധിച്ച് ഇന്‍ഫോ സിറ്റിക്കായി 5 കോടിയും െപ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് ആന്റ് സ്‌കില്‍ ഡെവലപ്പ്‌മെന്റിന് 3 കോടിയും ബഡ്ജറ്റ് പ്രഖ്യാപനമുണ്ട്. പ്‌ളാശനാല്‍ ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുന്‍വശം റൂഫിംഗിനായി 35 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ മുന്‍ ബഡ്ജറ്റുകളിലെപ്പോലെ തന്നെ കെ.എം മാണി ഫൗണ്ടേഷന് ഈ വര്‍ഷവും 5 കോടി അനുവദിച്ച് കെ.എം മാണിയെ അപമാനിക്കുകയാണ്. 23 കോടി 85 ലക്ഷം രൂപയാണ് ഈ ബഡ്ജറ്റില്‍ ആകെ പ്രഖ്യാപിച്ചിട്ടുള്ളത്.2020-21 ബഡ്ജറ്റില്‍ 19 കോടി 80 ലക്ഷം അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ച അരുണാപുരം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും 3 കോടി വീതം അനുവദിക്കുന്നു എന്ന പ്രഖ്യാപനം തട്ടിപ്പാണ്. മൂന്നു വര്‍ഷം മുമ്പ് പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന കടവുപുഴ പാലത്തിന് ഈ ബഡ്ജറ്റിലും ആവശ്യത്തിന് പണമില്ല. 2021-22 ബഡ്ജറ്റില്‍ 5 കോടി അനുവദിച്ച കുരിശുങ്കല്‍ പാലം പണി നടന്നിട്ടില്ല.2022 - 23 ല്‍ മൂന്ന് കോടി അനുവദിച്ച എലിവാലി കാവുങ്കണ്ടം റോഡ് പണി തുടങ്ങിയിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റില്‍ 50 ലക്ഷം അനുവദിച്ച പാലാ ഗവണ്‍മെന്റ് സ്‌കൂളിന്റെ റൂഫിംഗ് നടപ്പായില്ല. 10 കോടി മുടക്കിയ കളരിയാമാക്കല്‍ പാലത്തിന് അപ്രോച്ച് റോഡിന് നടപടിയില്ല. 2023 - 2024 ബഡ്ജറ്റില്‍ ഒന്നര കോടി അനുവദിച്ച എലിക്കുളം പഞ്ചായത്ത് കൊമേഴ്സ്യല്‍ ബില്‍ഡിംഗ് പണി തുടങ്ങിയില്ല. മുന്‍ വര്‍ഷങ്ങളില്‍ ആറ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി 9 കോടി 85 ലക്ഷം രൂപ അനുവദിച്ചെങ്കിലും നടപടിയില്ല. കുപ്രസിദ്ധി നേടിയ പാലായിലെ ലണ്ടന്‍ ബ്രിഡ്ജും ഇനിയും പൂര്‍ത്തീയാകാത്ത ബൈപ്പാസിലെ മരിയന്‍ ജംഗ്ഷനും നാടിനോടുള്ള അവഗണനയുടെ നേര്‍സാക്ഷ്യമാണ്. നിരവധി ആളുകള്‍ മരണപ്പെട്ട പനയ്ക്കപ്പാലം, പിഴക് ജംഗ്ഷനുകള്‍ അപകടരഹിതമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. 2020 നു ശേഷം പ്രഖ്യാപിച്ച ഏതെങ്കിലും പദ്ധതികള്‍ ആരംഭിക്കുകയോ പൂര്‍ത്തീയാക്കുകയോ ചെയ്യാതെ പാലായിലെ ജനങ്ങളെ സര്‍ക്കാരും ഭരണത്തില്‍ പങ്കാളിത്തമുള്ളവരും വെല്ലുവിളിക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ ഇലക്ഷനെ മുന്നില്‍ കണ്ട് പാലായ്ക്ക് വാരിക്കോരി തന്നുവെന്നു വരുത്താനുള്ള പാഴ്ശ്രമമാണ് ബഡ്ജറ്റിലുള്ളത്. നേരത്തെ പ്രഖ്യാപിച്ചവ മുന്‍ഗണനാ ക്രമത്തില്‍ പൂര്‍ത്തികരിക്കുന്നതിനു പകരം വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഭൂനികുതി ഇരട്ടിയാക്കിയതുള്‍പ്പെടെയുള്ള ജനദ്രോഹ നയങ്ങള്‍ക്കും പാലായോടുള്ള അവഗണനക്കുമെതിരെ ജനരോഷം ഉയരുമെന്ന് മാണി സി.കാപ്പന്‍ പറഞ്ഞു.






0 Comments