ആര്‍പ്പൂക്കരയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയും, കഞ്ചാവുമായാണ് യുവാവിനെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി രാജീവ് നഗര്‍ ഭാഗത്ത് ചെക്കോന്തയില്‍ ജോയല്‍ ജി.ഷാജി (28) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
ആര്‍പ്പൂക്കര പനമ്പാലം ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, ഗാന്ധിനഗര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരിപ്പ ഭാഗത്ത് വച്ച് ഇയാളെ പിടികൂടുന്നത്. ഇയാളില്‍ നിന്നും 3.98 ഗ്രാം MDMA യും, 197 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ടി.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, എ.എസ് ഐ മാരായ പത്മകുമാര്‍, അജികുമാര്‍, സി.പി.ഒ മാരായ രഞ്ജിത്ത്, അനൂപ്, പ്രദീഷ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ജോയല്‍ ജി.ഷാജിയെറിമാന്‍ഡ് ചെയ്തു.





0 Comments