യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ഇലക്കാട് കല്ലോലില്‍ ജോണ്‍സണെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഇലക്കാട് പര്യാത്ത് ജിതിന്‍ ആണ് പിടിയിലായത്.ജോലി കഴിഞ്ഞ് കടയില്‍നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ ജോണ്‍സണെ കിണറ്റില്‍ തള്ളിയിട്ട് ശേഷം ജിതിന്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കൃത്യത്തിനു ശേഷം പല സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ചാലക്കുടി പോട്ട ആശ്രമത്തില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.മാര്‍ച്ച് 8 ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. ലഹരിക്കടിമയായ ജിതിനെ റോഡിന് സമീപത്തുള്ള പഞ്ചായത്ത് കിണറിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി ജോണ്‍സനെ പിടിച്ച് കിണറ്റിലേക്ക് തള്ളിയിടുക ആയിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പോലീസും പാലായില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയാണ് ജോണ്‍സനെ കിണറ്റില്‍ നിന്നും കയറ്റിയത് . ലഹരിക്കടി മയും സ്ഥിരം കുറ്റവാളിയുമായ ജിതിനെ മരങ്ങാട്ടുപിള്ളി പോലീസ് സംഘം സംഭവം നടന്ന കിണറിന് സമീപം തെളിവെടുപ്പിന്എത്തിച്ചു.
0 Comments