ഏറ്റുമാനൂര്‍ നഗരസഭ പദ്ധതി പ്രകാരം ആയിരത്തോളം ഗുണഭോക്താക്കള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. ഗ്രാമസഭയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്തത്. ഗുണഭോക്തൃവിഹിതമായി 100 രൂപയാണ് ഓരോരുത്തരും അടയ്‌ക്കേണ്ടത്. നഗരസഭ 11 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. ജനറല്‍ വിഭാഗത്തില്‍ 760 പേര്‍ക്കും എസ്.സി വിഭാഗത്തില്‍ നിന്നും 85 പേര്‍ക്കുമാണ് പത്തു വീതം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.
മൃഗാശുപത്രി കോമ്പൗണ്ടില്‍ സംഘടിപ്പിച്ച മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അജിത ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം, മൃഗാശുപത്രിയിലെഡോക്ടര്‍ മഞ്ജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ഗുണനിലവാര പരിശോധന നടത്തിയാണ് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണത്തിന് എത്തിച്ചത്. പദ്ധതി വിജയമായാല്‍ ആറുമാസം കഴിയുന്നതോടെ പ്രതി ദിനം ആയിരക്കണക്കിന് മുട്ട വിപണിയിലെത്തും. നാടന്‍ മുട്ടയ്ക്കുള്ള പ്രിയം മെച്ചപ്പെട്ട വില ലഭിക്കുന്നതിനും വഴി തുറക്കും.
0 Comments