മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍, മുത്തോലി, ഭരണങ്ങാനം, കടനാട് ഗ്രാമപഞ്ചായത്തുകളും പാലാ നഗരസഭയും ഉള്‍പ്പെടുത്തി നടത്തുന്ന പ്രളയം പ്രതിരോധ മോക്ക്ഡ്രില്ലിന്റെ ക്ലസ്റ്റര്‍ തല ഏകോപനയോഗം സംഘടിപ്പിച്ചു. പാലാ നഗരസഭ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് മീനച്ചില്‍ തഹസില്‍ദാര്‍ ലിറ്റിമോള്‍ തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ പ്രളയ മോക്ക് ഡ്രില്‍ നടത്തുന്നതിനായി സ്ഥലം, തിയ്യതി എന്നിവ തീരുമാനിച്ചു. കില കോര്‍ഡിനേറ്റര്‍ ഗോകുല്‍ വിജയന്‍ മോക്ക് ഡ്രില്ലിനെ കുറിച്ച് ആമുഖപ്രസംഗം നടത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി സുസ്മി സണ്ണി അനി തോമസ് എന്നിവര്‍ നേതൃത്വം നല്കി.





0 Comments