നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്യാന്‍സര്‍ ബോധവത്കരണ കാരുണ്യസന്ദേശ യാത്രയുടെ ഭാഗമായി ബ്രസ്റ്റ് ക്യാന്‍സര്‍ ബോധവത്ക്കരണ പരിപാടി പാലാ അല്‍ഫോന്‍സാ കോളേജില്‍ നടന്നു. പാലാ റോട്ടറി ക്ലബ്ബും പാലാ അല്‍ഫോന്‍സാ കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീമുമായി സഹകരിച്ച് ഓപ്പോളിന്റെ കൂടെ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് കോളേജ് അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ പാലാ റോട്ടറി ക്‌ളബ്ബ് പബ്ലിക്ക് ഇമേജ് ചെയര്‍മാന്‍ സന്തോഷ് മാട്ടേല്‍ അദ്ധ്യക്ഷനായിരുന്നു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. മിനിമോള്‍ മാത്യൂ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. നിഷാ ജോസ് കെ മാണി ബോധവത്കരണ ക്ലാസ് നയിച്ചു. അടുത്ത ജൂലൈ മുതല്‍ രാജ്യത്താകമാനമുള്ള വിവിധ സ്‌കൂളുകളിലും സൗജന്യ മാമോഗ്രാം ടെസ്റ്റ് നടത്തുന്നതിന് സംവിധാനമൊരുക്കുമെന്ന് നിഷാ ജോസ് കെ മാണി പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബോധവല്‍കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സെലിന്‍ റോയി , അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഷാജി ജോണ്‍, റോട്ടറി ക്ലബ്ബ് സെക്രട്ടറി ഷാജി മാത്യു തകടിയേല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്‌സായ സി. ജെയ്മി എബ്രഹാം, റോസ് മേരി ഫിലിപ്പ് എന്നിവര്‍പ്രസംഗിച്ചു.
0 Comments