പാലാ ളാലം സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുന്നാളിന് കൊടിയേറി. തിങ്കളാഴ്ച വൈകീട്ട് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് വികാരി ഫാദര്‍ ജോസഫ് തടത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പ്രധാന തിരുനാളാഘോഷം ബുധനാഴ്ച നടക്കും. വൈകീട്ട് 5 ന് വിശുദ്ധ കുര്‍ബ്ബാന, ജോസഫ് നാമധാരി സംഗമം, ഊട്ടുനേര്‍ച്ച തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ഫാദര്‍ ജോസഫ് തടത്തില്‍, ഫാദര്‍ ജോസഫ് ആലഞ്ചേരില്‍, ഫാദര്‍ സ്‌കറിയ മേനാം പറമ്പില്‍ ഫാദര്‍ ആന്റണി നങ്ങാം പറമ്പില്‍ തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും.
0 Comments