Breaking...

9/recent/ticker-posts

Header Ads Widget

ശ്രീകാര്‍ത്തിയായനി ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം



തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള രാമപുരം പിഷാരുകോവില്‍ എന്ന് അറിയപ്പെടുന്ന വെള്ളിലാപ്പിള്ളി ശ്രീകാര്‍ത്തിയായനി ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 31 മുതല്‍ ഏപ്രില്‍ 2 വരെ നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയും മേല്‍ശാന്തി മനീഷ് എം. തിരുമേനിയും മുഖ്യകാര്‍മ്മികത്വം വഹിക്കും. 31 ന് രാവിലെ 5.30 ന് പള്ളി ഉണര്‍ത്തല്‍, 6.30 ന് ഗണപതി ഹോമം, 7 ന് വിശേഷാല്‍ പൂജകള്‍. 

ഏപ്രില്‍ 1 ന് വൈകിട്ട് 5 ന് ദേശതാലപ്പൊലി ഗ്യാസ് ഗോഡൗണ്‍ പരിസരത്തുനിന്ന് ആരംഭിച്ച് ശക്തീശ്വരം ശ്രീമഹാദേവ സന്നിധിയില്‍ എത്തി അവിടെനിന്ന് ഗരുഢന്‍ പറവ, ചെണ്ടമേളം, തുടങ്ങിയ വാദ്യമേളങ്ങളോടുകൂടി പുത്തന്‍കാവ് ദേവീക്ഷേത്ര സന്നിധിയില്‍ എത്തും.  ഏപ്രില്‍ 2 ന് രാവിലെ 8 ന് പൊങ്കാലയ്ക്ക്  തന്ത്രി മനയത്താറ്റില്ലത്ത് ബ്രഹ്‌മശ്രീ അനില്‍ ദിവാകരന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രനാഥന്‍ കെ.പി. കണ്ടത്തില്‍, വിശ്വന്‍ രാമപുരം  എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments