വിവോയുടെ ഏറ്റവും പുതിയ മോഡല്‍ ആയ VIVO V50 സീരിസിന്റെ കോട്ടയം ജില്ലയിലെ സക്‌സസ്സ് സെലിബ്രേഷന്‍ പാലാ പയ്യപ്പള്ളില്‍ ഡിജിറ്റല്‍സില്‍ ആഘോഷിച്ചു. സിനിമാതാരം അനുമോള്‍ മുഖ്യാതിഥിയായിരുന്നു. വിവോയുടെ V50 സീരീസ് ഫോണുകള്‍ക്ക് കേരള മാര്‍ക്കറ്റില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സോണല്‍ ഹെഡ് ജോസഫ് ജേക്കബ് അറിയിച്ചു. അതോടൊപ്പം കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ V50 സീരീസ് വില്പന നടത്തിയതിന് പയ്യപ്പള്ളില്‍ ഡിജിറ്റല്‍ മാനേജിങ് ഡയറക്ടര്‍ സുനില്‍ പയ്യപ്പള്ളിയെ അഭിനന്ദിച്ചു.വിവോ കേരളയെ പ്രതിനിധീകരിച്ച് രത്നദാസ് വി, ജോഷി ജോണ്‍, ഫിയാസ് സാദത്ത്,വിഷ്ണു കെ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments