Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് മാതാ ആശുപത്രിയില്‍ കുട്ടികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് ഏപ്രില്‍ 28, 29 തീയതികളില്‍



തെള്ളകം കാരിത്താസ്  മാതാ ആശുപത്രിയില്‍  കുട്ടികള്‍ക്കായി  വേനല്‍ക്കാല ക്യാമ്പ്  ഏപ്രില്‍ 28, 29  തീയതികളില്‍ നടക്കും. 'ലക്ഷ്യ ദ്വിദിന' വേനല്‍കാല ക്യാമ്പ്  മുന്‍ ഡിജിപി  ഋഷിരാജ് സിംഗ്   ഉദ്ഘാടനം  ചെയ്യും. എട്ടാം ക്ലാസ്സുമുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള  കുട്ടികള്‍ക്കായാണ്  ക്യാമ്പ്  സംഘടിപ്പിച്ചിരിക്കുന്നത്. 
ഡോക്ടര്‍മാര്‍ , നിരവധി  മേഖലയിലെ  സാമൂഹിക -സാംസ്‌കാരിക  പ്രവര്‍ത്തകര്‍ എന്നിവര്‍   രണ്ട്  ദിവസം നീണ്ടു  നില്‍ക്കുന്ന  ക്യാമ്പില്‍  വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍  നയിക്കും. വിവിധ കലാ - കായിക  പരിപാടികളും  ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 100 രൂപയാണ്  രജിസ്ട്രേഷന്‍ ഫീസ്.   കാരിത്താസ്  എഡ്യുസിറ്റി കാമ്പസിലാണ് ക്യാമ്പ്  നടക്കുക. ഏറ്റുമാനൂര്‍  നഗരസഭയുമായി  ചേര്‍ന്നാണ് ഈ  വേനല്‍ക്കാല ക്യാമ്പ്  സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍  വിവരങ്ങള്‍ക്ക് 9037947246  എന്ന  നമ്പറില്‍  ബന്ധപ്പെടുക.

Post a Comment

0 Comments