Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ഗദര്‍ശി പുരസ്‌കാരത്തിന് ഫാദര്‍ സുനില്‍ പെരുമാനൂരിനെ തെരഞ്ഞെടുത്തു.



ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ മാര്‍ഗദര്‍ശി പുരസ്‌കാരത്തിന് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് സെക്രട്ടറിയും ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറുമായ ഫാദര്‍ സുനില്‍ പെരുമാനൂരിനെ തെരഞ്ഞെടുത്തു. പരിസ്ഥിതി രംഗത്തും കാര്‍ഷിക കാര്‍ഷികേതര രംഗങ്ങളിലും സ്വാശ്രയ സംഘ പ്രവര്‍ത്തനങ്ങളിലും തൊഴില്‍ നൈപുണ്യവികസന രംഗത്തും KSSS നടത്തുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങളും ചൈതന്യ കാര്‍ഷികമേളയുടെ വിജയകരമായ നടത്തിപ്പിന് നല്‍കുന്ന നേതൃത്വവും പരിഗണിച്ചാണ് ഫാദര്‍ സുനില്‍ പെരുമാനൂരിനെ ദേശീയ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 25001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് സമര്‍പ്പണം മേയ് മാസത്തില്‍ നടക്കുമെന്ന് ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കൃഷ്ണ അറിയിച്ചു. KSSS ന്റെ   കാര്‍ഷിക പരിസ്ഥിതി വിജ്ഞാന സ്വാശ്രയ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തിലുള്ള അംഗീകാരമാവുകയാണ് മാര്‍ഗദര്‍ശി പുരസ്‌കാരം.



Post a Comment

0 Comments