Breaking...

9/recent/ticker-posts

Header Ads Widget

നീതി നിഷേധിക്കപ്പെടുന്നവര്‍ക്കെല്ലാം നീതി ലഭിക്കട്ടെ എന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ



നീതി നിഷേധിക്കപ്പെടുന്നവര്‍ക്കെല്ലാം  ഈസ്റ്റര്‍ നാളുകളില്‍ നീതി ലഭിക്കാന്‍ ഇടയാകട്ടെ എന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ഈസ്റ്റര്‍ ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ തടയാന്‍ സഭയും സമൂഹവും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ രണ്ടുമാസത്തില്‍ അധികമായി ആശാവര്‍ക്കര്‍മാര്‍ സമരത്തിലാണ്. അവരുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാരിന്റെ നടപടി പുനപരിശോധിക്കപ്പെടേണ്ടതാണെന്നും ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

 ജീവിത സന്ധാരണത്തിനായി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ ഈസ്റ്റര്‍ നാളുകളില്‍ എങ്കിലും യാഥാര്‍ത്ഥ്യമാകാന്‍ ഇടവരട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മതങ്ങള്‍ തമ്മിലുള്ള വൈര്യം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. മുനമ്പത്ത് സൗഹാര്‍ദത്തില്‍ കഴിയുന്ന മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുന്നത് പൈശാചിക പ്രവര്‍ത്തനമാണ്. അവര്‍ക്ക് സമാധാനത്തില്‍ കഴിയാന്‍ സാഹചര്യം ഉണ്ടാകണം. മലയോരമേഖയിലെ വന്യമൃഗ ഭീഷണി നേരിടുന്നതിന് ഫലപ്രദമായി ഇടപെടല്‍ ഉണ്ടാകണം. മലങ്കര സഭയിലും സമാധാനം ഉണ്ടാകണം. സത്യവും നീതിയും തിരിച്ചറിഞ്ഞ് സമാധാനത്തില്‍ കഴിയുന്നതിനുള്ള സാഹചര്യം ഉണ്ടാവണം. മലങ്കര സഭ വീണ്ടും ഒന്നായി പോകുവാന്‍ മനസ്സിന്റെ തടവറയില്‍ നിന്നും മോചിതരാകാന്‍ പ്രാര്‍ത്ഥിക്കാം എന്നും കത്തോലിക്ക ബാവ ഈസ്റ്റര്‍ സന്ദേശത്തില്‍പറഞ്ഞു.

Post a Comment

0 Comments