Breaking...

9/recent/ticker-posts

Header Ads Widget

ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 25, 26 തീയതികളില്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍



പാലാ ഇന്റര്‍നാഷണല്‍ ജിം ആന്‍ഡ് ഫിറ്റ്‌നസ് അക്കാദമി ആതിഥ്യമരുളുന്ന എന്‍ പി സി വേള്‍ഡ് വൈഡ് ഇന്ത്യ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 25 ,26 തീയതികളില്‍  പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. 26ന് ഉച്ചയ്ക്ക് 12:ന്  മത്സരങ്ങള്‍ ആരംഭിക്കും . ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് എന്‍പിസി മിസ്റ്റര്‍ ഇന്ത്യ, ഷീരു ക്ലാസിക് തുടങ്ങിയ മത്സരങ്ങള്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഇതില്‍ വിജയിക്കുന്നവര്‍ക്ക്   മിസ്റ്റര്‍ ഒളിമ്പിയ ശരീരസൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. 

പുരുഷ വിഭാഗത്തില്‍ ബോഡി ബില്‍ഡിംഗ് സീനിയര്‍ ജൂനിയര്‍, സൈക്കോ സീനിയര്‍, ക്ലാസിക് സൈക്കോ മാസ്റ്റേഴ്‌സ് ബോഡി ബില്‍ഡിംഗ് എന്നീയിനങ്ങളിലും.വനിതാ വിഭാഗത്തില്‍ ബിക്കിനി ബോഡി ബില്‍ഡിംഗ്, വെല്‍നസ് സൈക്യു എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങള്‍. മത്സരാര്‍ത്ഥികളുടെ ഉയരവും തൂക്കവും അടിസ്ഥാനമാക്കി വിവിധ ക്ലാസുകള്‍ ആക്കി തിരിച്ച് ഒരോ വിഭാഗത്തിലെയും ചാമ്പ്യന്‍സ് ഓഫ് ചാമ്പ്യന്‍സിനെ തിരഞ്ഞെടുക്കും. ഓരോ ക്ലാസിലും ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് ട്രോഫികളും  മേഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ബേബി പ്ലാക്കൂട്ടം രഞ്ജിത്ത് ജി മീനാ ഭവന്‍ ,റോബിന്‍ ജോസ് , ജെയ്‌സി ആന്റു, കെ മനുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments