Breaking...

9/recent/ticker-posts

Header Ads Widget

എന്റെ കേരളം പ്രദര്‍ശന-വിപണനമേള വ്യാഴാഴ്ച മുതല്‍



രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന-വിപണനമേള വ്യാഴാഴ്ച മുതല്‍ 30 വരെ നാഗമ്പടം മൈതാനത്തു നടക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാതല സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ജോണ്‍ വി. സാമുവല്‍ അറിയിച്ചു. മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേളയുടെയും ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 24ന് വൈകീട്ട് നാലിന് നാഗമ്പടം മൈതാനത്ത് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. 

സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ആധ്യക്ഷ്യം വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഏപ്രില്‍ 24ന് ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര മൈതാനത്തുനിന്നു നാഗമ്പടം മൈതാനത്തേക്ക് സാംസ്‌ക്കാരികഘോഷയാത്ര സംഘടിപ്പിക്കും. മേളയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45000 ചതുരശ്ര അടി ശീതീകരിച്ച പവലിയന്‍ ഉള്‍പ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദര്‍ശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.

Post a Comment

0 Comments