Breaking...

9/recent/ticker-posts

Header Ads Widget

അനധികൃത മദ്യ വില്പന . വെളിയന്നൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.



അനധികൃത മദ്യ വില്പന നടത്തിയ സംഭവത്തില്‍ വെളിയന്നൂര്‍ സ്വദേശിയെ കുറവിലങ്ങാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വെളിയന്നൂര്‍ കൂട്ടിയാനിയ്ക്കല്‍ സുധാകരന്‍ എന്നയാളെയാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച ഒന്നര ലിറ്ററോളം മദ്യവുമായി ഇയാളെ അറസ്റ്റ് ചെയ്തത്. വെളിയന്നൂര്‍ പുതുവേലി ജംഗ്ഷനിലെ ലബോറട്ടറിക്ക് സമീപത്തുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

ഡ്രൈഡേ ദിവസങ്ങളില്‍ മദ്യ വില്പന നടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ദീര്‍ഘനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് തൊണ്ടി സഹിതം ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതി ഹാജരാക്കിയ സുധാകരനെ റിമാന്‍ഡ് ചെയ്തു. കുറവിലങ്ങാട് എക്‌സൈസ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ സുമോദ് പി എസ് , എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ പ്രവീണ്‍,  വരുണ എസ് നായര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മനീഷ കെ ആര്‍, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ സന്തോഷ് റ്റി.ഡി എന്നിവര്‍ പങ്കെടുത്തു. 

Post a Comment

0 Comments