Breaking...

9/recent/ticker-posts

Header Ads Widget

കിളികുളം ശ്രീഭഗവതി ധര്‍മ്മശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠ വാര്‍ഷിക മഹോത്സവം



കടപ്പൂര് കിളികുളം ശ്രീഭഗവതി ധര്‍മ്മശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠ വാര്‍ഷിക മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി മനത്താറ്റ് ഇല്ലം ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെയും, മേല്‍ശാന്തി മനോജ് നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തിലാണ്  ചടങ്ങുകള്‍ നടന്നത്.  പ്രതിഷ്ഠ വാര്‍ഷിക മഹോത്സവ ദിനമായ ശനിയാഴ്ച രാവിലെ മഹാഗണപതിഹോമം, കലശപൂജ, കലശം എഴുന്നള്ളിപ്പ്, കലശാഭിഷേകം, പ്രസന്നപൂജ, ദീപാരാധന, നെല്‍പ്പറ സമര്‍പ്പണം, വൈകിട്ട് ദീപാരാധന, കളത്തില്‍ പൂജ, കളത്തില്‍ പാട്ട്, എന്നിവ നടന്നു.


രാത്രി 9ന് മഹാഗുരുതിയും ഉണ്ടായിരുന്നു. കട്ടച്ചിറ അനൂപും സംഘവും ചടങ്ങുകളില്‍ ചെണ്ടമേളം അകമ്പടി സേവിച്ചു.  ശ്രീ ഭഗവതിയും,  ശ്രീധര്‍മ്മശാസ്താവും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്ന കിളികുളം ശ്രീഭഗവതി ധര്‍മ്മശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠ വാര്‍ഷിക ചടങ്ങുകളില്‍  നൂറുകണക്കിന് ഭക്തജനങ്ങള്‍  പങ്കെടുത്തു.

Post a Comment

0 Comments