Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മുപ്പതാം വര്‍ഷത്തിലേക്ക്



പാലയിലെ കലാസാംസ്‌കാരിക കൂട്ടായ്മയായ മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു.  1993 മാര്‍ച്ച് 31 ന് നാടകാചാര്യന്‍ എന്‍ എന്‍ പിള്ള ഉദ്ഘാടനം ചെയ്ത മീനച്ചില്‍ ഫാസ് കലയുടെ വഴിയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ അഡ്വ.സെബാസ്‌ററ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ പ്രവര്‍ത്തനൊദ്ഘാടനം നിര്‍വഹിക്കും നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യാതിഥി ആയിരിക്കും. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിക്കും.സമ്മേളനത്തിന് ശേഷം ഈ വര്‍ഷത്തെ ആദ്യത്തെ പരിപാടി അമ്പലപ്പുഴ അക്ഷരജ്വാല അവതരിപ്പിക്കുന്ന നാടകം ' അനന്തരം 'അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട്, സെക്രട്ടറി ബെന്നി മൈലാടൂര്‍, ബൈജു കൊല്ലംപറമ്പില്‍, വി. എം.അബ്ദുള്ള ഖാന്‍, ഷിബു തേക്കേമറ്റം, ഉണ്ണി കുളപ്പുറം എന്നിവര്‍  പങ്കെടുത്തു.



Post a Comment

0 Comments