Breaking...

9/recent/ticker-posts

Header Ads Widget

വെമ്പള്ളി ദേവി വിലാസം NSS കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു.



വെമ്പള്ളി ദേവി വിലാസം NSS കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു. മീനച്ചില്‍ താലൂക് NSS യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍,യൂണിയന്‍ കമ്മിറ്റി അംഗങ്ങളായി തിരെഞ്ഞെടുക്കപ്പെട്ട വിശ്വനാഥന്‍ നായര്‍, കെ.എന്‍. ശ്രീകുമാര്‍ എന്നിവരെയും കലാ പ്രതിഭകളെയും ആദരിച്ചു. മെഡിക്കല്‍ സൈക്യാട്രിസ്റ്റ് ദിയ ദിലീപ് മുഖ്യ പ്രഭാഷണം നടത്തി. വനിതാ സമാജം മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് സിന്ധു ബി. നായര്‍, പഞ്ചായത്ത് അംഗം അനിത ജയ്‌മോഹന്‍,വനിതാ സമാജം യൂണിറ്റ് പ്രസിഡന്റ് ശാന്തകുമാരി, കരയോഗം സെക്രട്ടറി കെ.ആര്‍. കൃഷ്ണകുമാര്‍, ഇലക്ട്രല്‍ റോള്‍ പ്രതിനിധി കെ.എന്‍. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.



Post a Comment

0 Comments