Breaking...

9/recent/ticker-posts

Header Ads Widget

ഓണം തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭക്തിയുടെ നിറവില്‍ തിരുആറാട്ട്



ഓണം തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭക്തിയുടെ നിറവില്‍ തിരുആറാട്ട്.  പള്ളിവേട്ട ദിനമായ തിങ്കളാഴ്ച വൈകുന്നേരം ദേശ താലപ്പൊലി നടന്നു.  അഖില കേരളവിശ്വകര്‍മ്മ മഹാസഭ ഓണംതുരുത്ത് ശാഖയുടെ ആഭിമുഖ്യത്തില്‍ ഓണംതുരുത്ത് വാസ്‌ക്കോ ജംഗ്ഷനില്‍ നിന്ന് ദേശ താലപ്പൊലി  നടത്തിയത് .  ശാഖാ പ്രസിഡണ്ട് വി.എന്‍ വിജയന്‍, സെക്രട്ടറി അഭിലാഷ് MG പ്രദീപ് കൃഷ്ണന്‍, സൗമ്യ ഉല്ലാസ് , ഗീതാകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

ആറാട്ട് ദിനത്തില്‍ രാവിലെ 5 ഗജവീരന്മാരുടെ അകമ്പടിയോടെ ശ്രീബലി നടന്നു. സ്‌പെഷ്യല്‍ പഞ്ചാരിമേളം ആറാട്ട് സദ്യ എന്നിവയും ഉണ്ടായിരുന്നു. വൈകുന്നേരം അഞ്ചിന് ആറാട്ട് ബലി തുടര്‍ന്ന് 5:45ന് ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് പൂരം എന്നിവ നടന്നു. കുടമാറ്റവും സ്‌പെഷ്യല്‍ പഞ്ചാരിമേളവും അരങ്ങേറി. രാത്രി 11 നാണ് ആറാട്ട് എതിരേല്‍പ് ദീപാലങ്കാരം ആറാട്ട് വിളക്ക് ആനക്കൊട്ടില്‍ പറവെയ് പ്പ്,  ഇലഞ്ഞിത്തറമേളം എന്നിവയടക്കം തിരുവുത്സവത്തിന് ചാരുതയേകുന്ന പരിപാടികളാണ്  സമാപന ദിവസം അറങ്ങേറുന്നത്.

Post a Comment

0 Comments