Breaking...

9/recent/ticker-posts

Header Ads Widget

പേരൂരില്‍ ചെളിക്കുളമായി മാറിയ ഗ്രൗണ്ടിലെ ഡ്രൈവിംഗ് ടെസ്റ്റ്



ഡ്രൈവിംഗ് ടെസ്റ്റ് ഹൈടെക് ആക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോള്‍ പേരൂരില്‍ ചെളിക്കുളമായി മാറിയ ഗ്രൗണ്ടിലെ ഡ്രൈവിംഗ് ടെസ്റ്റ് ദുരിതമാവുകയാണ്. പേരൂരില്‍ കിണറുംമൂട് പാലത്തോട് ചേര്‍ന്ന ഭാഗത്തെ സ്വകാര്യ റബ്ബര്‍ തോട്ടത്തിലാണ് ചെളിനിറഞ്ഞ ഗ്രൗണ്ട്. ടെസ്റ്റിനെത്തുന്നവര്‍ക്ക് ഇവിടെ വാഹനം ഓടിക്കുന്നത് വളരെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പൂട്ടിയ പാടം പോലുള്ള പരിശീലന ഗ്രൗണ്ടില്‍ ടെസ്റ്റിനു ശേഷം വാഹനങ്ങള്‍ വാട്ടര്‍ സര്‍വ്വീസ്  നടത്തി മാത്രമെ വീണ്ടും ഉപയോഗിക്കാന്‍ കഴിയുകയുള്ളു.  മോട്ടോര്‍ വാഹന വകുപ്പ് കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഇവിടെ ടെസ്റ്റ് നടത്തിയത്. ടെസ്റ്റിനായി സൗകര്യപ്രദമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.



Post a Comment

0 Comments