കടനാട് എളമ്പ്രക്കോടത്ത് ദേവീക്ഷേത്രത്തില്‍ 18-ാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. മാണി സി.കാപ്പന്‍ എം.എല്‍.എ ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര ശ്രീ കോവില്‍ പുന:രുദ്ധാരണ ഫണ്ട് ശേഖരണോദ്ഘാടനം മേല്‍ശാന്തി മധുസുദനശര്‍മ നിര്‍വഹിച്ചു. സമ്മേളനത്തില്‍ സുകുമാരന്‍നായര്‍ വട്ടപ്പാറ അധ്യക്ഷനായിരുന്നു.  ആര്‍. സജീവ് എളമ്പ്രക്കോടം, കരയോഗം സെക്രട്ടറി ജി. അനീഷ്‌കുമാര്‍, കെ.പി. മോഹന്‍ നായര്‍, പി.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ബിന്ദു സതീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒമ്പതു ദിവസം നീണ്ടുനില്ക്കുന്ന ദേവീഭാഗവത നവാഹയജ്ഞത്തില്‍
കണ്ണന്‍ വേദിക് കൃഷ്ണാലയം ആലപ്പുഴയാണ്  യജ്ഞാചാര്യന്‍.