പാലാ തീയേറ്റര്‍ ഹട്ടിന്റെ നേതൃത്വത്തില്‍ പാലാ മുനിസിപ്പല്‍ ക്ലബ്ബ്, സ്‌പേസ് ഇന്‍സൈഡ് എന്‍സംമ്പിള്‍ ആര്‍ട്ട്, രാഗമാലിക എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പാലം 2025 കലാസംഗമത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പൈതൃക നടത്തവും നിര്‍മ്മിതി ശില്പശാലയും കഥയരങ്ങും കൂടിയിരുപ്പും നടന്നു. രാവിലെ പാലായുടെ പൈതൃകത്തെ തേടി പാലായിലൂടെ കുട്ടികളും മുതിര്‍ന്നവരും പദയാത്ര നടത്തി.
കുട്ടികള്‍ പഴയ പാലാ ബാങ്ക് കെട്ടിടം, തോട്ടുങ്കല്‍ പീടിക, കൊട്ടുകാപ്പള്ളില്‍ ഭവനം, ചുങ്കപ്പുര ഭവനം, സ്‌പേസ് ഇന്‍സൈഡ് എന്‍സംമ്പിള്‍ ആര്‍ട്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. രവി പാലായുടെ നേതൃത്വത്തില്‍ പ്രീതി ജേക്കബ് യാത്ര നയിച്ചു. സാജന്‍ ടി.എസ് തോട്ടുങ്കലിനേയും, ജോണ്‍ തോമസ് കൊട്ടുകാപ്പള്ളിയെയും, അനില്‍ മാത്യു ചുങ്കപ്പുരയെയും പൈതൃക സംരക്ഷണ മെമന്റോ നല്‍കി ആദരിച്ചു. പാലായുടെ തനിമയെ നിലനിര്‍ത്തുവാന്‍ ഈ നിര്‍മ്മിതികള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന് രവി പാലാ അഭിപ്രായപ്പെട്ടു. പ്രശസ്ത ബാലസാഹിത്യകാരനും കഥാകൃത്തുമായ എം ആര്‍ രേണുകുമാര്‍ കഥയരങ്ങില്‍ കഥ അവതരിപ്പിച്ചു. വൈകിട്ട് നടന്ന കൂടിയിരുപ്പില്‍ അപമാനിക്കപ്പെടുന്ന ദേശങ്ങളുടെ സംസ്‌കാര ചരിത്രത്തെക്കുറിച്ച് എം.ആര്‍ രേണുകുമാര്‍ സംസാരിച്ചു. ബിജോയ് മണര്‍കാട്, ജിനു ചെമ്പിളാവ്, കിരണ്‍ രഘു, എം എ അഗസ്തി, സിസിലി പി, മീര പരമേശ്വരന്‍, ഡോ. എം എസ് രാധാകൃഷ്ണന്‍, സഞ്ജന സുരേഷ് അജേഷ് എസ്.എസ്, വിഘ്നേശ് എസ്, അഭീഷ് ശശിധരന്‍, മനോജ് പാലാക്കാരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. മെയ് 12 ന് പാലം 2025 സമാപിക്കും.
0 Comments