Breaking...

9/recent/ticker-posts

Header Ads Widget

അപകട ഭീഷണി ഉയര്‍ത്തിയ 3 വലിയ പെരുന്തേനീച്ച കൂടുകള്‍ നീക്കം ചെയ്തു



കുറവിലങ്ങാട് കേരള സയന്‍സ് സിറ്റി കാമ്പസില്‍  അപകട ഭീഷണി ഉയര്‍ത്തിയ 3 വലിയ പെരുന്തേനീച്ച കൂടുകള്‍  നീക്കം ചെയ്തു. മേയ് 29ന്  സയന്‍സ് സിറ്റിയുടെ ആദ്യഘട്ടമായ സയന്‍സ് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ ജോസ് K മാണി MP യും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം എത്തി പരിശോധന നടത്തിയിരുന്നു.  ഇതിനിടയിലാണ് വലിയ അപകട ഭീഷണിയായ തേനീച്ചക്കൂടുകള്‍ കണ്ടെത്തിയത് .  

തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യുന്നതിനായി   മുന്‍  പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു കൂടിയായ ജോഷി മൂഴിയാങ്കലിനെ ജോസ് കെ മാണി എം.പി ഫോണ്‍ വഴി ബന്ധപ്പെട്ടു. ജോസ് K മാണിയുടെ ആവശ്യ പ്രകാരം ജോഷി മൂഴിയാങ്കലിന്റെ നേതൃത്വത്തില്‍ പൂഞ്ഞാറില്‍ നിന്നും എത്തിയ സംഘം വലിയ പെരുന്തേനിച്ച കൂടുകള്‍ നീക്കം ചെയ്യുകയായിരുന്നു.   ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത് , ബ്ലോക്ക് പഞ്ചായത്ത് അംഗം  ജോണ്‍സണ്‍ പുളിക്കീല്‍,  ജയ്‌സണ്‍ ഉഴവൂര്‍,  പ്രവീണ്‍ എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments