Breaking...

9/recent/ticker-posts

Header Ads Widget

യശശ്ശരീരനായ സിനിമാതാരം എസ്.പി പിള്ളയുടെ 40-ാം ചരമവാര്‍ഷികാചരണം ജൂണ്‍ 12 ന്



 യശശ്ശരീരനായ സിനിമാതാരം എസ്.പി പിള്ളയുടെ 40-ാം ചരമവാര്‍ഷികാചരണം ജൂണ്‍ 12 ന് എസ്.പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ഷിക ആഘോഷത്തിനുള്ള വിപുലമായ സ്വാഗത സംഘം മെയ് 18 ന് ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ ചേരും.  


എസ്എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ഏറ്റുമാനൂര്‍ നഗര പരിധിയിലെ വിദ്യാര്‍ത്ഥികളെ ആദരിക്കും. അഭിനയ രംഗത്ത് മികവു പുലര്‍ത്തുന്ന  കലാകാരന്  എസ്.പി പിള്ള സ്മാരക അവാര്‍ഡ് സമ്മാനിക്കും. വാര്‍ഷികത്തോടനുബന്ധിച്ച് ട്രസ്റ്റ് സെക്രട്ടറി ജി ജഗദീഷ് സ്വാമിയാശാനും സുഹൃത്തുക്കളും അഭിനയിച്ച ദി പ്രൊട്ടക്ടര്‍ എന്ന ചലച്ചിത്രം പ്രദര്‍ശനത്തിനെത്തും. ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍,സെക്രട്ടറി ജി ജഗദിഷ് സ്വാമിയാശാന്‍, മറ്റ് ഭാരവാഹികളായ സിറില്‍ നരിക്കുഴി, പ്രകാശ് മണി ,ശ്രീലക്ഷ്മി പാലാ, മാത്യൂസ് കോതനല്ലൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.

Post a Comment

0 Comments