Breaking...

9/recent/ticker-posts

Header Ads Widget

ഏഴാം ക്ലാസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ 45 വര്‍ഷത്തിനു ശേഷം വീണ്ടും ഒത്തുചേര്‍ന്നു



പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് UP സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ 45 വര്‍ഷത്തിനു ശേഷം  വീണ്ടും ഒത്തുചേര്‍ന്നു. 1980-81 വര്‍ഷം  7-ാം ക്ലാസില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ സംഗമമാണ് ഞായറാഴ്ച കരയോഗം ഹാളില്‍ നടന്നത്.  വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കൂട്ടായ്മ രൂപപ്പെടുത്തിയാണ് പഴയ സഹപാഠികള്‍ 45 വര്‍ഷത്തിന് ശേഷം ഒത്തു ചേര്‍ന്നത്.  7-ാം ക്ലാസിലെ പഴയ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇപ്പോള്‍ 90 പേരുണ്ട്. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തവരും ഇനിയും ഗ്രൂപ്പില്‍ ചേരാനുള്ളവരും നിരവധിയാണ്. സ്‌കൂള്‍ കാല ഓര്‍മകള്‍ പങ്കുവെച്ചും  കലാവിരുന്നുകളും തമാശകളും ചാലിച്ചുമാണ് പഴയകാല സുഹൃത്തുക്കള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്. പഴയ സ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മ്മകള്‍ പങ്കുവച്ച് അംഗങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് വീണ്ടും ഒത്തുചേരുമെന്ന പ്രതീക്ഷകള്‍ പങ്കുവെച്ചാണ് പഴയ കൂട്ടുകാര്‍പിരിഞ്ഞത്. സംഗമത്തിന് സംഘാടക സമിതി അംഗങ്ങളായ ബി. സുനില്‍കുമാര്‍,പി.വി സന്തോഷ്, ജോര്‍ജ് തോമസ്, ജോസി തോമസ്,സിമ്പിള്‍,ഷീല ചന്ദ്രന്‍, സൂസന്‍ കെ ചാണ്ടി, കോട്ടയം ഗോപകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments