Breaking...

9/recent/ticker-posts

Header Ads Widget

കേരള സയന്‍സ് സിറ്റിയുടെ ഉദ്ഘാടനത്തിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു



കുറവിലങ്ങാട് കോഴയില്‍ കേരള സയന്‍സ് സിറ്റിയുടെ   ഉദ്ഘാടനത്തിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മേയ് 29 ന് വൈകീട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സയന്‍സ് സിറ്റിയിലെ സയന്‍സ് സെന്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാഗത സംഘ രൂപീകരണ യോഗം മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വികസന വിസ്മയായി മാറുന്ന സയന്‍സ് സിറ്റി നാടിന് അഭിമാനമാണെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സയന്‍സ് സിറ്റി അവസരമൊരുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജോസ് k  മാണി MP പറഞ്ഞു.
 ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോണ്‍ ചെയര്‍മാനും സംസ്ഥാന സയന്‍സ്  ആന്‍ഡ് മ്യൂസിയം  ഡയറക്ടര്‍ ഡോക്ടര്‍ സുരേഷ് കുമാര്‍ കണ്‍വീനറുമായി  501 അംഗ സ്വാഗതസംഘം  രൂപീകരിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളുമായ നിര്‍മ്മല ജിമ്മി, ജോസ് പുത്തന്‍കാല, സ്മിത, ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി, ടി.ആര്‍ രഘുനാഥന്‍, മിനി മത്തായി, സിന്ധു മോള്‍ ജേക്കബ് അല്‍ഫോന്‍സാ ജോസഫ്, സണ്ണി തെക്കേടം,പ്രൊഫസര്‍ ലോപ്പസ് മാത്യു, പി.വി സുനില്‍, സഖറിയാസ് കുതിരവേലി, തോമസ് കീപ്പുറം, പിസി കുര്യന്‍ ജോണ്‍സണ്‍ പുളിക്കിയില്‍ ബേബി തൊണ്ടാംകുഴി , ബൈജു ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിനായി 3000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള പന്തല്‍ ഒരുക്കും.

Post a Comment

0 Comments