Breaking...

9/recent/ticker-posts

Header Ads Widget

നാടന്‍ പന്തുകളി ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഞായറാഴ്ച



നാടന്‍ പന്തുകളി സ്‌നേഹികള്‍ ഓര്‍ഗനൈസേഷനും ബ്രദേഴ്‌സ് ആറുമാനൂരും സംയുക്തമായി നടത്തുന്ന നാടന്‍ പന്തുകളി ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഞായറാഴ്ച (2.30PM) ആറുമാനൂര്‍ മൈതാനിയില്‍ നടക്കും.  ഫൈനല്‍ മത്സരങ്ങളുടെ ഉദ്ഘാടനം പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ നിര്‍വഹിക്കും. അയര്‍ക്കുന്നം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് ജോസ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.  നാലുമാസമായി നടന്നുവരുന്ന ടൂര്‍ണമെന്റിനാണ് ഞായറാഴ്ച സമാപനമാകുന്നത്. ഫൈനലില്‍ കേരളത്തിലെ പ്രമുഖ ടീമുകളായ കമ്പംമേടും നെല്ലിക്കല്‍  ടീമും ഏറ്റുമുട്ടും. രാവിലെ 11ന് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ വരവുകാല ബ്രദേഴ്‌സ് ടീം, പാത്താമുട്ടം ടീമിനെ നേരിടും.



Post a Comment

0 Comments