ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരത്തില്‍ ശ്രീദുര്‍ഗാദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ അഞ്ചാം ദിവസം കാളിയമര്‍ദ്ദനം, ബാണയുദ്ധം, രുഗ്മിണീസ്വയംവരം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. രുഗ്മിണി സ്വയം വര ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. ശ്രീകൃഷ്ണവിഗ്രഹവും വഹിച്ചു കൊണ്ട് നാമജപപ്രാര്‍ത്ഥനകളുമായി ഘോഷയാത്ര യജ്ഞവേദിയില്‍ എത്തി. യജ്ഞാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമ ദാസ് പ്രഭാഷണം നടത്തി. വൈകീട്ട് സര്‍വ്വൈശ്വര്യ പൂജയും നടന്നു. സ്പ്താഹയജ്ഞം മേയ് 22ന് സമാപിക്കും. മെയ് 24 ന് തന്ത്രി അരവിന്ദവേലില്‍ സുരേഷ് നമ്പൂതിരിപ്പാടിന്റെ മുഖകാര്‍മ്മികത്തില്‍ കലശാഭിഷേകവും വൈകീട്ട് വടക്കുപുറത്ത് മഹാഗുരുതിയും നടക്കും.
0 Comments