Breaking...

9/recent/ticker-posts

Header Ads Widget

Al TUC പാലാ നിയോജമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മേയ് ദിനറാലി നടത്തി



മെയ് ദിനാചരണ ത്തോടനുബന്ധിച്ച് Al TUC പാലാ നിയോജമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മേയ് ദിനറാലി നടത്തി.Al TUC സംസ്ഥാന സെകട്ടറി അഡ്വ ബിനു ഉദ്ഘാടനം ചെയ്തു തൊഴിലാളികള്‍ നിരവധി ഐതിഹസിക പോരാട്ടങ്ങളിലൂടെ  നേടിയെടുത്ത അവകാശങ്ങള്‍ കുത്തക മുതലാളിമാര്‍ക്കുവേണ്ടി ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളെ നികൃഷ്ട ജീവിവികളായണ് കാണുന്നതെന്ന് എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി ആരോപിച്ചു. തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ  തൊഴിലും കൂലിയും സംരക്ഷിക്കുന്നതിന് തൊഴിലാളികള്‍ ഒറ്റ കെട്ടായി നില്‍ക്കേണ്ടത്തിന്റെ ആവശ്യകതയാണ് ലോക തൊഴിലാളി ദിനം   ഓര്‍മ്മപ്പെ ടുതന്നതെന്ന് VB ബിനു പറഞ്ഞു. 

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ത്യയിലെ തൊഴിലാളികള്‍ ഒന്നടങ്കം   മെയ് 20 ന് അഖിലേന്ത്യ പണിമുടക്ക് നടത്തുകയാണ് ഇതില്‍ എല്ലാവിഭാഗം തൊഴിലാളികളും പൊതുസമൂഹവും അണിനിരക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു .മണ്ഡലം പ്രസിഡന്റ് അഡ്വ പയസ് രാമപുരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ പി ആര്‍ തങ്കച്ചന്‍ സ്വാഗതം ആശംസിച്ചു.സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍,ബി കെ എം യു ജില്ല പ്രസിഡന്റ് റ്റി ബി ബിജു,സിപിഐ ജില്ല കമ്മറ്റി അംഗം അനു ബാബു തോമസ്,എം റ്റി സജി,സിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.പാലാ തെക്കേക്കരയില്‍ ആരംഭിച്ച റാലി ടൗണ്‍ ചുറ്റി ടൗണ്‍ പ്രൈവറ്റ് സ്റ്റാന്റില്‍ സമാപിച്ചു.കെ ബി അജേഷ്,പി എന്‍ പ്രമോദ്,ടോമി മാത്യു,പി കെ രവികുമാര്‍  കെ എസ് മോഹനന്‍,എന്‍ എസ് സന്തോഷ് കുമാര്‍    പി കെ സോജി,പി എ മുരളി,പി അജേഷ്,കെ പി സുരേഷ്,ആര്‍ വേണുഗോപാല്‍,ശ്യാമള ചന്ദ്രന്‍,.  പി ഡി സജി,  ഉഷരാജു,  സിറിയക് തോമസ്  എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments