ആരോരും ഇല്ലാത്തവര്‍ക്ക് കൈത്താങ്ങായി അയര്‍ക്കുന്നം ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ് അമയന്നൂരില്‍ സ്‌നേഹവീട് തുറന്നു. അമയന്നൂരില്‍ ആശ്രയ സ്‌നേഹ വീടിന്റെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാദര്‍ ആന്റണി കിഴക്കേവീട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു, കെഎല്‍ഡിസി മെമ്പര്‍ ജോസഫ് ചാമക്കാല, വില്‍സണ്‍ മാത്യൂസ്, പി.എം മത്തായി, ഡോക്ടര്‍ എം.സി സിറിയക്, അഡ്വക്കറ്റ് ടി.പി പ്രദീപ്കുമാര്‍, ജിജി നാഗമറ്റം, ഡോക്ടര്‍ രാധാകൃഷ്ണന്‍, മുരളി ജി നായര്‍, ഇ.ജി സജീവ് , ജോയ് വാണിയപുരക്കല്‍, എന്‍.സി എബ്രഹാം പി.സി രാജു, ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 30 ഓളം അന്തേവാസികളാണ് ആശ്രയ സ്‌നേഹ ഭവനത്തിലുള്ളത്.
0 Comments