അതിരമ്പുഴ ചന്തക്കുളത്തിന്റെയും പെണ്ണാര്‍ തോടിന്റെയും നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ട സര്‍വ്വെ നടപടികള്‍ ആരംഭിച്ചു . ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മേജര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടത്തിലാണ് നവീകരണം നടക്കുന്നത്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വ്വേ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന സുധീര്‍ എന്നിവരും സന്നിഹിതരായിരുന്നു.
0 Comments